Saturday, February 26, 2011

പെണ്‍പിറവി നാടകയാത്ര..

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 7 മുതൽ സംസ്ഥാനത്തുടനീളം മൂന്നു സംഘങ്ങളായി അവതരിപ്പിച്ചു വന്ന പെൺപിറവി നാടകയാത്ര സമാപിച്ചു...നാടകയത്രയുടെ വിവരണങ്ങളും ദൃശ്യങ്ങളും വിവിധ ബ്ലോഗുകളിലൂടെ..


ചില വീഡിയോ ദൃശ്യങ്ങള്‍ :


Wednesday, February 2, 2011

പുസ്തകമേള...

ഇടുക്കി ജില്ലാ ലൈബ്രററി കൌണ്‍സില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച പുസ്തകമേളയിലെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലയുടെ സ്റ്റാള്‍..

  
പരിഷത്ത് സ്റ്റാളില്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ പി.എം.സുകുമാരനും, ജില്ലാ സെക്രെട്ടറി ഫ്രാന്‍സിസ് കെ.എയും..

സ്റ്റാളിന്റെ വിവിധ ദൃശ്യങ്ങളിലേക്ക് ..

Tuesday, February 1, 2011

'പെണ്‍പിറവി' നാടകയാത്ര ഇടുക്കി ജില്ലയില്‍..

പെണ്‍പിറവി നാടകയാത്രയുടെ വേദികളിലൂടെ...

പെരിയാര്‍ ടൈഗര്‍റിസര്‍വില്‍ കൂടിയുള്ള തീര്‍ഥയാത്ര ഒഴിവാക്കണം - ജില്ലാ സമ്മേളനം

ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള  പാതകളില്‍കൂടെയല്ലാതെ ടൈഗര്‍ റിസര്‍വില്‍ കൂടി ശബരിമല യാത്ര ഒഴിവാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷയും വനത്തിന്റെയും വന്യ ജീവികളുടെയും സംരക്ഷണവും ഉറപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു..മുന്‍കരുതലുകള്‍ ഒന്നുമില്ലാത്ത വഴി ഉപയോഗിച്ചതും പതിനായിരങ്ങള്‍ വനത്തില്‍ തംബടിച്ചതും ഡസന്‍ കണക്കിന് കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുമെല്ലാമാണ് പുല്ലുമേടു ദുരന്തത്തിന് കാരണം..ഇവിടെ വെള്ളവും വെളിച്ചവും മറ്റു സൌകര്യങ്ങളും എത്തിക്കണമെന്നാണ്   ഇപ്പോളത്തെ ആവശ്യം..ഇത് അംഗീകരിച്ചാല്‍  വനത്തിന്റെയും വന്യ ജീവികളുടെയും  വന്‍തോതിലുള്ള നാശത്തിനു ഇടയാക്കും...പുല്ലുമേടു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി...

ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു...

2 ദിവസമായി പെരിങ്ങാശ്ശേരി ഗവന്മേന്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ല സമ്മേളനത്തിന് സമാപനമായി...സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രീ. T.P. സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ്റ്  ശ്രീ. കെ.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു...ജില്ലാ സെക്രട്ടറി ശ്രീ.എസ്.ജി.ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ.എസ്.അനൂപ്‌ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു..തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ശ്രീ.പി.വി.വിനോദ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ.എന്‍.ചന്ദ്രന്‍ എന്നിവര്‍ സംഘടന രേഖ അവതരിപ്പിച്ചു... അതിനു ശേഷം സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.ആര്‍.രഘുനന്ദനന്‍ ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു... ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായിരുന്ന ശ്രീ. ശങ്കര്‍ (വഴിത്തല),ശ്രീ.സുകുമാരന്‍ (കട്ടപ്പന) എന്നിവരുടെ നിര്യാണത്തിലും പുല്ലുമേടു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും സമ്മേളനം അനുശോചനം  അര്‍പ്പിച്ചു...
പുതിയ ഭാരവാഹികള്‍..
പ്രസിഡന്റ്റ്                ‌  :  എ.കെ.പ്രഭാകരന്‍
വൈസ്  പ്രസിഡന്റ്റ്  :  പി.എം.സുകുമാരന്‍
സെക്രട്ടറി                      :  ഫ്രാന്‍സീസ്  കെ.എ.
ജോയിന്റ്  സെക്രട്ടറി    :  എം.ടി. സാബു
ട്രെഷറര്‍                         :  രാജ്കുമാര്‍ ടി.എസ്.